
നിശബ്ദയോടേറ്റുമുട്ടുന്നു. ശൂന്യത ഹൃദയത്തിലങ്ങിനെ നിറഞ്ഞ് പോരുകുമ്പോള്‍ പൊട്ടിപ്പിളര്‍ന്ന് വിവസ്ത്രമായ ലോകത്തോട് വിളിച്ച് പറയുന്നത് എനിക്കും ചിലത് പറയാനുണ്ടെന്നാണ്. ജീവിത ദര്‍ശനത്തെ തന്റെ അനുഭവത്തിന്റെ സൗന്ദര്യ ബോധത്താല്‍ അവിഭാജ്യമാം വിധം കാവ്യാനുഭൂതിയാക്കാന്‍ ശ്രമിക്കുകയാണ് ഒരോ കവിതകളും.പാരിസ്ഥിതികവും ജൈവികവും മാനുശീകവുമായ മുല്യസത്തയെ ഒരു സ്ത്രീയുടെ, അമ്മയുടെ കണ്ണിലൂടെ ഓര്‍മ്മയുടേയും അനുഭവത്തിന്റെയും ഇഴ തെറ്റാതെ ലളിതമായ് കാവ്യവല്‍ക്കരിക്കുമ്പോഴും അവതരിപ്പിക്കപ്പെടുന്ന ഓരോ അനുഭവവും പിടയ്ക്കുന്ന അമ്മമനസ്സിനെ അനാവരണം ചെയ്യപ്പെടുകയാണ്. പ്രാപഞ്ചിക ജീവിതത്തോടുള്ള അഭിവാഞ്ജയും മനുഷ്യന്റെ സഹജമായ ശുദ്ധീകരണ മഹത്വവും ഇഴചേര്‍ത്ത് ജീവിതത്തെ പൂരിപ്പിക്കുകയാണിവിടെ. മണ്ണ്, ജലം വായു, മനുഷ്യന്‍ തുടങ്ങി ഇക്കോ വൈവിധ്യങ്ങള്‍ നിറഞ്ഞ കാവ്യ ബിംബങ്ങള്‍ കൊണ്ട് സുഭദ്രമെന്ന് തോന്നിപ്പിക്കും വിധം സ്യൂജനറേഷന്‍ താല്പര്യങ്ങളില്ലാതെ നാളെയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന നന്മയുടെ കവിതകളാണ് അമ്മുകുട്ടിയുടെ കവിതകള്‍.
Publisher | |
Publisher | Saikatham Books |
Year Printed | |
Year | 2013 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757276 |
Pages | 48 |
Cover Design | Nidhish Koothuparambu |
Edition | 1 |
- Stock: Out Of Stock
- Model: 2070
- SKU: 2070
- ISBN: 9789382757276