
ഈ പുസ്തകത്തിലെ ഓരോ ലേഖനവും ഓരോ കവിതയാണ്. സ്വന്തം മണ്ണില്‍ വേര് താഴ്ത്തിയവരുടെ മുറിച്ചു മാറ്റപ്പെട്ട ഞരമ്പുകളുടെ നിലക്കാത്ത ത്രസനം പോലെയുള്ള കവിത. ഒരര്‍ഥത്തില്‍ മണ്ണിന്റെ മക്കങ്ങുടെ പ്രാണവായു നിറഞ്ഞ പ്രാസനിബദ്ധമായ വരികള്‍. നീതിയുടെ ആകാശത്തേക്ക് കൈയും കണ്ണുമുയര്‍ത്തി കാത്തിരിക്കുന്ന ആദിവാസികളുടെ ചോരയും വിയര്‍പ്പും പുരണ്ട തായ്‌മൊഴികളുടെ ആകര്‍ഷകത്വം ഈ ജീവിത ചിത്രീകരണത്തിനു ശോഭ പകരുന്നു. പക്ഷേ ഒരിക്കലും വിടരാത്ത നീതിയുടെ ചുവന്ന പൂക്കളെപ്പറ്റിയാണ് ഉഷയുടെ കവിമനസ്സ് നൊമ്പരം കൊള്ളുന്നത്. കക്കുപ്പടി ഊരിലെ ലക്ഷ്മിയുടെ കൊലപാതകക്കേസ് അധികാരദല്ലാള്‍മാരുടെ ഇടപെടലിലൂടെ തേഞ്ഞുമാഞ്ഞുപോകുമെന്നെഴുതുമ്പോള്‍ എഴുത്തുകാരിലെ ആക്ടിവിസ്റ്റിന്റെ ക്രോധം വെളിവാകുന്നു. ആദിവാസി കോളനികള്‍ ലൈംഗിക പീഡനത്തിനിരയാക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികളുണ്ട്. ഇരകളുടെ അവകാശങ്ങള്‍ക്കു നേരെ കണ്ണടക്കുന്ന അധികൃതര്‍, എല്ലാ കുറ്റവും ഇരകളില്‍ കെട്ടിവെച്ച് പ്രതികളെ രക്ഷപ്പെടുത്തുന്നതാണ് അട്ടപ്പാടിയിലെ അനുഭവം. ഇതിനെതിരെ ഗ്രന്ഥകാരി ജാഗ്രതാപൂര്‍വം വിരല്‍ ചൂണ്ടുന്നുണ്ട്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757375 |
Pages | 104 |
Cover Design | Nazar |
Edition | 1 |
- Stock: Out Of Stock
- Model: 2080
- SKU: 2080
- ISBN: 9789382757375