''ആ സ്ത്രീയെ ആദ്യം കല്ലെറിഞ്ഞത് അവളുടെ ഭര്‍ത്താവ് അല്-ഖൈം ആയിരുന്നു. ആദ്യത്തെ ഏറില്‍ തന്നെ അവളുടെ തലയോട് പൊളിഞ്ഞ് രക്തം ചിതറിത്തെറിച്ചു. കൂടിനിന്നവര്‍ ഒരു ദാക്ഷിണ്യവുമില്ലാതെ ആ സ്ത്രീയെ കല്ലുകളെറിഞ്ഞ് കൊണ്ടിരുന്നു. മരണത്തിന്റെ അവസാനവിളി അവളില്‍ നിന്നുയരുന്നത് ജമാല്‍ കണ്ടു. അവള്‍ നിശ്ചലമായി ആ കിടങ്ങില്‍ കിടന്നു. കൂടിനിന്നവരെല്ലാവരും കല്ലെറിയല്‍ നിര്‍ത്തി കിടങ്ങിലേക്ക് തന്നെ നോക്കിനിന്നു. രക്തത്തില്‍ കുളിച്ച് തല കഴുത്തില്‍ നിന്നും അറ്റ് വീഴാറായ നില യിലായിരുന്നു. ആ ഭീകരരംഗം കണ്ട് ജമാല്‍ കണ്ണുകളിറുക്കിയടച്ചു.''
സമീറ അബ്ബാസ്, ഹംന അലീ ഉബാദ എന്നീ പെണ്‍കുട്ടികള്‍ക്ക് ഐസീസ് തീവ്രവാതികളാല്‍ ജീവിതത്തില് ഏല്‍ക്കേണ്ടിവരുന്ന പീഡനങ്ങളുടെ കഥ പറയുകയാണ് മിഹറാജ് എന്ന എഴുത്തുകാരന്‍. അറുതിയില്ലാത്ത യുദ്ധത്തില്‍ നിന്നും എങ്ങോട്ട് പോകണമെന്നറിയാതെ പകച്ച് നില്ക്കുന്ന അഭയാര്‍ത്ഥികളുടെ കഥ.
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2022 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789390815289 |
| Pages | 144 |
| Edition | 1 |
- Stock: In Stock
- Model: 2610
- SKU: 2610
