നോവലിസ്റ്റായ നേഹയുടെ കഥയില്‍ നിത്യജീവിതത്തില്‍ നേഹ കണ്ടുമുട്ടുന്ന മനുഷ്യരേക്കാള്‍ നേഹ സൃഷ്ടിച്ച കഥാപാത്രങ്ങളും അവര്‍ സംവദിക്കുന്ന കഥാസന്ദര്‍ഭങ്ങളുമാണ് കൂടുതല്‍. യഥാര്‍ത്ഥ മനുഷ്യരും, കഥാപാത്രങ്ങളും ഒരേ തലത്തില്‍ വ്യാപരിക്കുന്നതായി കാണാം ഈ നോവലില്‍. പ്രണയവും, വിരഹവും, വിഷാദവും, മരണവുമൊക്കെ കൃത്യമായ ചേരുവകളിലായി പാകം ചെയ്തു വിളമ്പുന്ന സാമ്പ്രദായികതയുടെ തൂശനില പച്ചയില്‍; ബുദ്ധദര്‍ശനത്തിന്റെ നീലനിലാ നുറുങ്ങുകള്‍ വീണു തിളങ്ങുന്നിടത്ത് ഭൂപടത്തിലെ പ്രണയത്തിന്റെ ലിപികള്‍ അലിഞ്ഞുമായുന്നു. പകരം ഭോഗാധിഷ്ഠിതമല്ലാത്ത ആദര്‍ശസ്‌നേഹത്തിന്റെ നക്ഷത്ര ലിപികള്‍ വായനാനുഭവങ്ങളുടെ ആകാശങ്ങള്‍ പ്രഭാപൂരിതമാക്കുന്നു. നേഹയുടെ കഥയില്‍ ആദിത്യനും ആദിത്യന്റെ കലയില്‍ നേഹയും സാന്നിധ്യമാവുന്നിടത്ത് കഥ പറച്ചില്‍ എന്ന സര്‍ഗ്ഗപ്രക്രിയയുടെ ലാവണ്യശാസ്ത്രത്തിന്റെ നിയമാവലി മുഴുവനുമുണ്ട്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper Back |
| Year Printed | |
| Year | 2013 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789382757320 |
| Pages | 120 |
| Cover Design | M.R Vipin |
| Edition | 1 |
- Stock: Out Of Stock
- Model: 2075
- SKU: 2075
- ISBN: 9789382757320
