



കോടമഞ്ഞ് മൂടിയ കൊടും കാടിനുള്ളിൽ, രക്തമുറയുന്ന തണുപ്പും കുറ്റാക്കുറ്റിരുട്ടും നിറഞ്ഞ ഒരു രാത്രി പിറന്നു. നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് വീശിയ കാറ്റിൽ ഭയാനകമായ പ്രതിധ്വനി മുഴങ്ങി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അതിർവരമ്പുകൾ മാഞ്ഞു പോയ ഒരു നിഗൂഢ ലോകത്തിൽ കുടുങ്ങി മരിച്ചവർ മറ്റൊരു രൂപത്തിൽ ജീവിക്കുന്നതായി തോന്നി. നിഗൂഢതകളാൽ കനത്ത വനം ഈ ആത്മാക്കളുടെ രഹസ്യങ്ങൾ സൂക്ഷിച്ചു. അവരുടെ പറയാത്ത രഹസ്യങ്ങൾ നിഴലിൽ മൂടി. അസ്വസ്ഥമായ കാറ്റും ഭയാനകമായ നിശബ്ദതയും; വിശദീകരിക്കാനാവാത്ത ഒരു സാന്നിദ്ധ്യം അഥവാ ആത്മാവ്, പുറത്തെത്തി. ഒരിക്കൽ ഈ വനങ്ങളെ സംരക്ഷിച്ചിരുന്ന അദൃശ്യ ശക്തി ഒരു സൂചന നൽകി. എല്ലാത്തിനുമിടയിൽ, സത്യത്തിന് മുന്നിൽ ഭയത്തിന് സ്ഥാനമില്ലാത്ത അജ്ഞാത ലോകത്തിലേക്കുള്ള ഒരു യാത്ര.... അതിജീവനത്തിന്റെയും കണ്ടെത്തലിന്റെയും മറഞ്ഞിരിക്കുന്ന അജ്ഞാത സത്യങ്ങളെ അഭിമുഖീകരിക്കുന്നതിന്റെയും കഥയാണ് സന്തമസ.
Publisher | |
Publisher | Saikatham Books LLP |
Year Printed | |
Year | 2025 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197946394 |
Pages | 128 |
Edition | 1 |
- Stock: In Stock
- Model: 2984
- SKU: 2984