Sathyatharani
സത്യസ്വരൂപനായി എക്കാലവും വിളങ്ങുന്ന ഹരിശ്ചന്ദ്ര മഹാരാജാവിന്റെ സംഘര്‍ഷനിര്‍ഭരമായ ജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്ന നാടകമാണ് സത്യതരണി. സത്യതരണിയെന്നാല്‍ സത്യത്തിന്റെ സൂര്യന്‍. സത്യസൂര്യനായി കാലാതീതനായി ഹരിശ്ചന്ദ്രന്‍ നിലകൊള്ളുന്നു. അധികാരം, ധനം, പ്രശസ്തി ഇവയൊന്നും ഹരിശ്ചന്ദ്രനെ സത്യമാര്‍ഗ്ഗത്തില്‍ നിന്നും വൃതിചലിപ്പിക്കുന്നില്ല. സാധാരണമനുഷ്യര്‍ക്ക് അടിതെറ്റിപോകാവുന്ന നിര്‍ണായകഘട്ടങ്ങളെ പോലും അദ്ദേഹം തരണം ചെയ്യുന്നു. ഹരിശ്ചന്ദ്രന്റെ ജീവിതത്തെ മുമ്പും നാടകം, സിനിമ എന്നിങ്ങനെ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ നിന്നൊക്കെ വേറിട്ടൊരു ആവിഷ്‌കാര ചാതുര്യമാണ് പ്രശാന്തി ചൊവ്വര ഈ കൃതിയില്‍ പ്രകടിപ്പിക്കുന്നത്.
പായിപ്ര രാധാകൃഷ്ണന്‍
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2025 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9788197523946 |
| Pages | 80 |
| Edition | 1 |
₹130.00
- Stock: In Stock
- Model: 3010
- SKU: 3010
Share With Your Friend
Tags:
Sathyatharani
