വിനീതാ ബാബുവിന്റെ സൂര്യന്റെ വാരിയെല്ലില്‍ പ്രണയകാമനകളുടെ സങ്കീര്‍ത്തനമുണ്ട്. രതിയുടെ ഉന്മത്ത സംഗീതമുണ്ട്. സ്ത്രീപുരുഷ ബന്ധത്തിന്റെ പ്രഹേളികകളുണ്ട്. സ്ത്രീകള്‍ ചിത്രപ്പണികള്‍ ചെയ്ത മാംസക്കൂനകള്‍ മാത്രമാണെന്ന സമൂഹത്തിന്റെ സദാചാര ഭൂമികകളെ എഴുത്തിന്റെ സ്‌ഫോടനാത്മകത കൊണ്ട് വിനീതാ ബാബു തകര്‍ക്കുന്നു! ഉടലിന്റേയും പ്രണയത്തിന്റേയും ആഴങ്ങളില്‍ വായനക്കാരന്‍ സ്‌നാനപ്പെടുന്നു.
പി.കെ. അനില്‍കുമാര്‍
സ്ത്രീ പുരുഷ രതിയുടെ പൊള്ളത്തരങ്ങളെ വളച്ചുകെട്ടില്ലാതെ വിളിച്ചു പറഞ്ഞു കൊണ്ട് വായനയുടെ പുതിയ ഋതുക്കള്‍ തീര്‍ക്കുന്നു..
'പെണ്ണിന്റെ വികാരങ്ങളുറങ്ങുന്ന നിലവറയുടെ താക്കോല്‍ എവിടെയാണെന്നറിയാമോ..?
മേല്‍ക്കോയ്മയുടെ അവകാശ ഹുങ്കില്‍ സ്ത്രീ ശരീരത്തെ ഭോഗവസ്തു മാത്രമായി കാണുന്ന പുരുഷ കാമത്തിന് നേരെ, തൊടുത്തുവിടുന്ന ചോദ്യശരങ്ങള്‍ ഒരുപാടുണ്ടിതില്‍,
'വേഴ്ചയില്‍ തളരുന്ന പുരുഷനല്ല, വേഴ്ചാനന്തരം പെണ്ണിന്റെ നിര്‍വ്വികാരതയെ പുച്ഛിക്കുന്ന പുരുഷനാണ് പരാജയമെന്ന് പറയുന്നിടത്ത് ആണിന്റെ അഹന്തയുടെ വില്ലൊടിയുന്നു..
സൂര്യനും ഭദ്രയും പാര്‍ത്ഥിയും വിനായകനും വായനക്ക് ശേഷവും വിട്ടുപോകാതെ നമ്മളെ പൊതിയുന്നു...
വായിക്കട്ടെ... എല്ലാവരും വായിക്കട്ടെ...
ഭാസ്‌കരന്‍ ബത്തേരി.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463606 |
Cover Design | Devaprakash |
Edition | 2 |
- Stock: In Stock
- Model: 2800
- SKU: 2800