മഹാനായ ലെനിന്‍ പറയുന്നതുപോലെ സ്ത്രീകളുടെ ലോകത്തെ ബഹുമാനിക്കുന്ന ലോക മാണ് ഏറെ പ്രകാശപൂര്‍ണ്ണമാകുന്നത്. ജീവിതത്തിന്റെ വിവിധ മേഖല കളില്‍ ആശയക്കരുത്തും ഉയര്‍ന്ന മനസ്സും കൊണ്ട് ചരിത്രം സൃഷ്ടിച്ച് കേരളീയ ജീവിതത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തവരായി മാറിയ ഇരുപത്തിനാല് സ്ത്രീവ്യക്തിത്വങ്ങളെ ഗവേഷണമനസ്സോടെ പഠനവിധേയ മാക്കുകയാണ് 'സ്ത്രീ ജീവിതം' എന്ന പുസ്തകം. ജീവിതത്തിന്റെ വൈ വിദ്ധ്യങ്ങള്‍ക്ക് നിറംപകര്‍ന്ന ഇരുപത്തിനാല് ജീവിതങ്ങള്‍ 'സ്ത്രീജീവിത' ത്തിന്റെ ഉള്ളടക്കത്തെ ബലപ്പെടുത്തുന്നു. രാഷ്ട്രീയം, സാമൂഹികം, സംസ്‌കാരം, സംഗീതം, ചിത്രകല, ചലച്ചിത്രം, നാടകം, നൃത്തം, ശാസ്ത്രം, എന്നിങ്ങനെ വിവിധയിടങ്ങളില്‍നിന്നും പ്രാതിനിധ്യസ്വഭാവത്തോടെയാണ് 24 സ്ത്രീ ജീവിതങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. രാഷ്ട്രീയ ഇച്ഛാ ശക്തിയും സര്‍ഗ്ഗാത്മകമനസ്സും ഇടകലര്‍ന്ന ഈ പുസ്തകം കേരളീയ സ്ത്രീ ജീവിതത്തിന്റെ നേരടയാളമായി മാറുമെന്നും വിശ്വസിക്കുന്നു.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463637 |
Pages | 216 |
Edition | 1 |
- Stock: In Stock
- Model: 2838
- SKU: 2838