



പുഴയുടെ വടക്കുഭാഗത്തായിട്ടാണ് *നെന്മണിഗ്രാമം സ്ഥിതിചെയ്യു ന്നത്. അതിനടുത്ത ഗ്രാമങ്ങളാണ് തമ്മാനിമറ്റവും പാലയ്ക്കാമറ്റവും. പുഴയുടെ മറുഭാഗത്താണ് രാമമംഗലം. പുഴ കിഴക്കുനിന്നു പടിഞ്ഞാട്ട് ഒഴുകുന്നു. ഇന്ന് ഇരു കരകളേയും ബന്ധിപ്പിക്കുന്ന ഒരു തൂക്കുപാലം ഉള്ളതു കൊണ്ട് ആളുകള്‍ക്ക് യഥേഷ്ടം അക്കരെ ഇക്കരെ പോകാം. തൂക്കുപാലം വരുന്നതിനു മുമ്പ് തമ്മാനിമറ്റം കടവിലെ കടത്തുവള്ളമായിരുന്നു പുഴ കടക്കാനുള്ള ഏക ആശ്രയം. നെന്മണിഗ്രാമത്തിന്റെ നന്മയും മനുഷ്യബന്ധങ്ങളുടെ ആഴവും വിവരിക്കുന്ന ഗ്രാമഭംഗിയുള്ള നോവല്‍.
പല തലമുറകളായുള്ള നാടിന്റെ ചിത്രം ആലേഖനം ചെയ്യപ്പെടുന്ന ആഖ്യായികയില്‍ സ്‌നേഹബന്ധങ്ങളെന്നപോലെ മനുഷ്യമനസ്സില്‍ അന്തര്‍ലീനമായിട്ടുള്ള ദുരയുടേയും മറച്ചുവയ്ക്കാനാകാത്തവിധമുള്ള പാതകങ്ങളുടേയും ഇരുണ്ട ലോകങ്ങള്‍ വരച്ചുകാണിക്കുന്നു. തീര്‍ച്ചയായും പശ്ചാത്താപചിന്തകളും വിധിവൈപരീത്യങ്ങളും ആ തുടര്‍ച്ചയിലുണ്ട്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343350 |
Pages | 328 |
Cover Design | Rajesh Chalode |
Edition | 1 |
- Stock: In Stock
- Model: 2360
- SKU: 2360
- ISBN: 9789388343350