Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Vasavadatha XVIII

Vasavadatha XVIII
Vasavadatha XVIII
New
Vasavadatha XVIII
Vasavadatha XVIII
Vasavadatha XVIII

അതിഭൗതിക കാമനകളുടെ പാരമ്യതയില്‍ നിന്നും ആത്മാവബോധത്തിന്റെ അനശ്വരതയിലേക്ക് എത്തിപ്പെട്ട വാസവദത്ത എന്ന ഗണികയുടെ ജീവിതത്തെ കാവ്യാത്മകമായി ആഖ്യാനം ചെയ്യുന്ന നോവല്‍. കുമാരനാശാന്റെ പ്രഖ്യാതമായ കരുണ എന്ന ഖണ്ഡകാവ്യത്തെ വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളോടെ, സൗന്ദര്യാത്മകതയോടെ പുനര്‍നിര്‍വചിക്കുന്ന രചന.

വാസവദത്ത എന്ന നോവല്‍ ഞാന്‍ കൗതുകപൂര്‍വ്വം വായിച്ചു. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു. എന്നെ ഇടംവലം തിരിയാത്ത തരത്തില്‍ പിടിച്ചിരുത്തി വായിപ്പിക്കുവാന്‍ സാധിച്ചു. അത്രയ്ക്ക് ശക്തവും സുദൃഢവും കലാസുഭഗവുമായ ആഖ്യാനം കൊണ്ട് സമ്പുഷ്ടമായ ഒരു കലാസൃഷ്ടിയാണ് ഇത്. - പത്മശ്രീ. ഡോ. വെള്ളായണി അര്‍ജുനന്‍

വാസവദത്തയുടെ മനസ് ഉപഗുപ്തനില്‍ ഉടക്കി നില്‍ക്കുന്നതും മറ്റും കാവ്യഭംഗിയോടെ ആവിഷ്‌കരിച്ചിരിക്കുന്നു. ജീവിതത്തേക്കുറിച്ച് നോവലിസ്റ്റിനുള്ള ഉള്‍ക്കാഴ്ചയും അതിന് അകമ്പടി നില്‍ക്കുന്ന യാഥാര്‍ത്ഥ്യബോധവും അപാരമാണ്. - ഡോ. സിറിയക് തോമസ്

നേരിയവരകളിലൂടെ അഗാധവും ദീപ്തവുമായ ജീവിതാവസ്ഥയെ അഭിവ്യഞ്ജിപ്പിക്കുന്ന ചിത്രം പോലെ മനസിനെ മഥിക്കുന്ന നോവല്‍. - എം. കെ ഹരികുമാര്‍

വില്‍പ്പനയില്‍ വിപ്ലകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന കൃതികളുടെ കണ്ണിയിലേക്ക് ചേര്‍ക്കാവുന്ന നോവലാണ് വാസവദത്ത. ലളിതവും ജനകീയവുമായ ഭാഷ, കൃത്യമാര്‍ന്ന ക്രാഫ്റ്റ്, ഫിലോസഫിക്കലായി വായിക്കപ്പെട്ട പ്രമേയത്തിന്റെ സൂക്ഷ്മമായ ഉപയോഗം എന്നിവയാണ് ആ നോവലിന്റെ പ്രത്യേകത. - ഇന്ദുമേനോന്‍

പരിചിതമായ കഥാതന്തുവിനെ കൃതഹസ്തമായ പരിചരണത്താല്‍ നോവലിസ്റ്റ് നൂതനമാക്കി തീര്‍ത്തിരിക്കുന്നു. മനുഷ്യജീവിതത്തിലെ സങ്കീര്‍ണ്ണവും പരിചിതവുമായ നാള്‍വഴികളെ അയത്‌നലളിതമായി അവതരിപ്പിക്കുകയാണ് ഈ നോവല്‍. - സുസ്‌മേഷ് 

സ്‌നേഹത്തിന്റെ ക്ഷണഭംഗുര മോഹങ്ങളെയും സ്‌നേഹത്തിന്റെ ശാശ്വതമൂല്യത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തി ജീവിതത്തിന്റെ ധാര്‍മ്മികവിശുദ്ധിയെക്കുറിച്ച് സഹൃദയനെ ബോധ്യപ്പെടുത്തുന്ന ഒരാഖ്യാനമാണ് സജില്‍ ശ്രീധറിന്റെ വാസവദത്ത. മുഗ്ദ്ധായ ഒരു കാവ്യാനുഭവമാണത്.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2025
Language
Language Malayalam
Book Details
ISBN 9789348274076
Pages 144
Edition 18

Write a review

Please login or register to review
₹210.00
  • Stock: In Stock
  • Model: 3034
  • SKU: 3034

Share With Your Friend