



ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അഥവാ നമ്മുടെ രാജ്യത്തിന്റെ തന്നെ അപചയങ്ങളിലേക്ക് ജാഗ്രതാപൂര്‍വ്വം വിരല്‍ചൂണ്ടുകയാണ് ജോസഫ് എം. പുതുശ്ശേരിയുടെ എഴുത്ത്. സത്യം വിളിച്ചുപറയാന്‍ പ്രതിബന്ധങ്ങള്‍ പലതുമുണ്ടാവാം ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങ ളോടുള്ള സന്ധിയറ്റ പ്രതിബദ്ധത സാഹസങ്ങള്‍ക്ക് ധൈര്യം പകരും.
താന്‍ പറയുന്നതിലെ വാസ്തവങ്ങള്‍ എണ്ണിയെണ്ണി ബോധ്യപ്പെടു ത്താന്‍ പോന്ന വിധം വസ്തുതാസമൃദ്ധമാണ് പുതുശ്ശേരിയുടെ ലേഖനങ്ങള്‍ ഓരോന്നും. കണക്കുകളുടെ കൃത്യത കൊണ്ടും രേഖകളുടെ ആധികാരികത കൊണ്ടും അദ്ദേഹം തന്റെ കണ്ടെത്തലുകളെ സമര്‍ത്ഥിക്കുന്നു.
ഭയാനകവും ശബ്ദരഹിതവുമായ നിസ്സംഗതയുടെ ആള്‍ക്കൂട്ടത്തില്‍ പെടാതെ, അതിന്റെ ഒത്തുതീര്‍പ്പുകളില്‍ പെട്ടുപോകാതെ ഒരാള്‍ ശബ്ദമുയര്‍ ത്തുന്നുവെങ്കില്‍ അതില്‍ പ്രതീക്ഷയുടെ വലിയ മുഴക്കമുണ്ട്. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള മുഴക്കം. മനുഷ്യനും മനുഷ്യത്വത്തിനും അതു വഴി സമസ്ത ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ള മുഴക്കം. ജോസഫ് എം. പുതുശ്ശേരിയുടെ എഴുത്തില്‍ അങ്ങനെയൊരു മുഴക്കം കേള്‍ക്കാനുണ്ട്.
രണ്‍ജി പണിക്കര്‍
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197244827 |
Pages | 184 |
Edition | 1 |
- Stock: In Stock
- Model: 2885
- SKU: 2885