



കഥാകൃത്ത് പുതിയ സംഘര്‍ഷങ്ങളെയും ആസുരതകളെയും ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നു. ഒപ്പം അവനവന്റെ ആന്തരിക സംഘര്‍ഷങ്ങളെയും സങ്കീര്‍ണ്ണതകളെയും ചിത്രീകരിക്കുക കൂടി ചെയ്യുന്നു. സ്വന്തം രചന സ്വന്തം ആത്മാവിലേക്ക് ആഴ്ത്തുന്ന മുള്ളാണിയാകുമ്പോഴാണ് എഴുത്തുകാരന്‍ ആ മുറിവാല്‍ ആനന്ദം കണ്ടെത്തുന്നത്. ജീവിതത്തിലും പ്രകൃതിയിലും വരുന്ന മാറ്റം കഥയിലും സാഹിത്യത്തിലും കടന്നുവരുന്നു. സംവേദനത്തിന്റെ തീരെ ചെറിയ ഇഴകളിലേക്ക് ഭാഷ/വാക്ക് കടന്നിരിക്കുന്നു.
ആന്തരിക ബാഹ്യ സംഘര്‍ഷങ്ങള്‍ എരിയിക്കുന്ന എഴുത്തുപലകയില്‍ സ്വന്തം കൈവിരല്‍ ആണിയടിച്ച് ഉറപ്പിക്കേണ്ടി വരും. അപ്പോള്‍ കിനിയുന്ന ചോരയില്‍ അയാള്‍ എഴുതേണ്ടി വരും.
കുറച്ച് വാക്കുകളും കുറെ മൗനവും കുറേയെറെ നിശ്ശബ്ദതകളും കൊണ്ട് സെന്‍ കഥകളോട് പുലര്‍ത്തുന്ന ആഖ്യാന സാമ്യതയുമുള്ള കഥകള്‍ സമൂഹത്തോടുള്ള വലിയ നിലവിളികളും ഉച്ചത്തിലുള്ള വിളിച്ചുപറയലുകളുമാകുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2015 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909231 |
Pages | 64 |
Cover Design | M R Vipin |
Edition | 1 |
- Stock: In Stock
- Model: 2166
- SKU: 2166
- ISBN: 9789382909231