Search Criteria
Products meeting the search criteria
Brand: Roshniswapna
Model: 2408
ഭാഷയുടെ സവിശേഷമായ പ്രയോഗസാധ്യതകള്‍ തേടുന്ന കഥകളാണ് രോഷ്നിയുടേത്. കല്‍പ്പനകളുടെ വൈചിത്ര്യവും ബിംബാവലികളുടെ സമൃദ്ധിയുംകൊണ്ട് കഥകള്‍ നിറഞ്ഞു കവിയുന്ന കാഴ്ച എങ്ങും കാണാം...
₹140.00
Brand: K.C. Jose
Model: 2410
മൗലികം മനോഹരം സരളം ഓര്‍മ്മകള്‍ അനുഭവങ്ങള്‍ മറ്റു നേര്‍ക്കാഴ്ചകള്‍ പങ്കുവെയ്ക്കുന്ന കെ. സി ജോസിന്റെ സവിശേഷ പുസ്തകം...
₹130.00
Brand: Preethi Renjith
Model: 2411
ദൈവത്തിന്റെ നൂറാമത്തെ പേരെന്താണ്? അത് കണ്ടെത്തിയവരെയും തേടിക്കൊണ്ടിരിക്കുന്നവരെയും അറിയാതെ പോയവരെയും നിങ്ങള്‍ക്കിതില്‍ കാണാം. ഇത് നിങ്ങളിലേക്ക് നീളുന്ന ഒരു ഒറ്റയടി പാതയാണ്. കണ്ടുമറന്നവയോ, കാണാതെ പോയവയോ, കണ്ടില്ലെന്നു നടിച്ചവയോ ആയ കഥാപാത്രങ്ങള്‍ അവരുടെ കഥകളുമായി നിങ്ങളെ സ്വീകരിക്കും. തീര്‍ത്തും വ്യത്..
₹110.00
Brand: K.V. Mohankumar
Model: 2412
രാമനില്‍ തുടങ്ങി ക്ലിന്റിലേക്ക് നീളുന്ന ആശയലോകത്തിലൂടെയുള്ള സഞ്ചാരമാണ് ഈ ലേഖനസമാഹാരം. താന്ത്രിക ബുദ്ധിസത്തിന്റെ, പ്രണയത്തിലും രതിയിലും വേരൂന്നിയ ജൈവഅവബോധവും ഗോവര്ദ്ധനങ്ങളെ ഇല്ലാതാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളും മുഖ്യധാരാ ജീവിതത്തിന്റെ അധിനിവേശത്താല്‍ സ്വത്വം നഷ്ടമാകുന്ന ചോലനായ്ക്കരുടെ ജീവിതവും ഉ..
₹160.00
Brand: Shameema Valapatanam
Model: 2414
ഷമീമയുടെ കഥകളില്‍ അനീതിക്ക് നേരെ ക്ഷോഭിക്കുന്ന ഒരു മനസ്സുണ്ട്. മൂല്യച്യുതിയുടെ കൊടിയ വിഷം വമിക്കുന്ന നഗരസംസ്കൃതിയെ എഴുത്തുകാരി ആധിയോടെയാണ് സമീപിക്കുന്നത്. ഉപരിവര്‍ഗം, നിസ്വവര്‍ഗത്തോട് കാണിക്കുന്ന ഉപേക്ഷ അവരെ അമര്‍ഷം കൊള്ളിക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമചേതനയും, കുടുംബബന്ധങ്ങളിലും, പ്രണയ..
₹80.00
Brand: Roshniswapna
Model: 2415
''അവനോടുള്ള പ്രണയത്തില്‍ അറ്റമില്ലാതെ സഞ്ചരിച്ചും, വഴിതെറ്റിയും, പിണഞ്ഞും അവനിലേക്കു തന്നെ കുതിച്ചു യാത്ര ചെയ്ത ഒരുവളുടെ ആത്മഭാഷണങ്ങള്‍ ബുദ്ധനുമായിട്ടല്ലെങ്കില് പിന്നെ ആരുമായി? എല്ലായ്പ്പോഴും ബുദ്ധന് തന്നെ ജയിച്ചു. അല്ലെങ്കില്‍ ഞാന്‍ തന്നെ ജയിച്ചു. ചിലപ്പോള്‍ ബുദ്ധന് എന്റെ മുഖഛായ കണ്ടു. മറ്റുചിലപ..
₹80.00
Brand: M Chandraprakash
Model: 2416
മലയാള സാഹിത്യത്തറവാട്ടിലെ കുലപതികളില്‍ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. തൊട്ടാല്‍ പൊള്ളുന്ന അനുഭവങ്ങളിലൂടെ ജീവിത യാഥാര്‍ത്ഥ്യത്തിന്റെ കയ്പ്പും മധുരവും ആവോളം കുടിച്ചു തീര്‍ത്തു ബഷീര്‍. അദ്ദേഹത്തിന്റെ രചനകള്‍ വായനക്കാര്‍ക്ക് നിത്യവിസ്മയമാണ്. നമ്മുടെ നവോത്ഥാനകഥാകൃത്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും കുറച്ചു..
₹100.00
Brand: Sudarsanan K
Model: 2418
നവോത്ഥാനത്തിന്റെ നാള്‍വഴികളിലാണ് നമ്മള് വീണ്ടും. നവകേരളം എന്ന പദം ആവര്‍ത്തിക്കുമ്പോള്‍ ഉദ്ദേശിക്കുന്നത് പുനഃസൃഷ്ടിയാണ്, പുനരധിവാസം അല്ല.നവകേരളശില്പികളുടെ ഉള്ളില്‍ ഒരുനാടിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുനല്കുന്ന ലക്ഷ്യസൗന്ദര്യം ഉണ്ടാവണം. നിര്‍മ്മലമായ നന്മയും മാനവികതയുടെ ഉണ്മയും ഉണ്ടാവണം. കിനിഞ്ഞിറങ്ങുന..
₹130.00
Brand: Abu Iringattiri
Model: 2419
ചരിത്രപരവും രാഷ്ട്രീയവുമായ ഗഹനതയാണ് വൈയക്തികമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലും അബു ഇരിങ്ങാട്ടിരിയുടെ കഥകളില്‍ നിലീനമാവുന്നത്. അതുതന്നെയാണ് അവയെ മൗലികമാക്കുന്നതും. സാധാരണമായ കാര്യങ്ങള്‍, പലരും പറഞ്ഞത് വ്യത്യസ്തമായ പറഞ്ഞുകേള്പ്പിക്കുന്നതിലെ കൗശലം കഥകളെ സുന്ദരവും അപൂര്‍വ്വവുമായ അനുഭൂതിയാക്ക..
₹320.00
Brand: Samet Dogan
Model: 2420
അടുത്ത കാലത്തെ ഏറ്റവും ഭയാനക ദുരന്തമായ സിറിയന്‍ യുദ്ധത്തെ, ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുന്ന നോവല്‍. തീമഴയ്ക്ക് നടുവില്‍ ധൈര്യം കൈവിടാതെ ജീവിച്ച മനുഷ്യരെക്കുറിച്ചുള്ള ഈ കഥ, ഒരേ സമയം ദുഃഖവും ആവേശവും വായനക്കാരില്‍ നിറയ്ക്കും. യുദ്ധവും യുദ്ധക്കെടുതികളും ചെറുത്തുനില്‍പ്പുകളും അതിജീവനവും വിശദീ..
₹325.00
Brand: Dr. Sujaya
Model: 2421
സ്നേഹത്തിനൊരു പ്രത്യേക കഴിവുണ്ടല്ലേ? എതിര്‍പ്പിന്റെ ഒരു നേരിയ വിരലനക്കത്തിനുപോലും സമ്മതിക്കാതെ നമ്മെ കീഴ്പ്പെടുത്തിക്കളയും. കണ്ണടച്ചിരിക്കുമ്പോള്‍ ഒരു മയില്പ്പീലിവന്ന് കവിളില്‍ തഴുകിയകലും പോലെ, ആരോരുമറിയാതെ, ഏറ്റവും നിശബ്ദമായി ഒരു പൂവിരിയുംപോലെ. ബന്ധങ്ങളുടെ കെട്ടുറപ്പും അടിനടിയൊഴുക്കായി നില്ക്കു..
₹75.00
Brand: Anooja Nair
Model: 2422
Anooja Nair’s Poems are a reflection of the extraordinary ability she posses, which would be convinced to all those who read them. We often see children writing poems and stories at an early age. But, the thing that sets Anooja apart from others is her ability to observe the surroundings with a thir..
₹70.00